മാറാടി : ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ഈസ്റ്റ് മാറാടി,ജൂനിയർ റെഡ്ക്രോസ് (JRC) സംഘടിപ്പിച്ച 'വയനാടിനൊരു കൈത്താങ്ങി 'ലേയ്ക്ക് പ്ലസ് വൺ വിദ്യാർഥി ഷാഹിദ് താജുദ്ദീൻ ഇരുപത്തയ്യായിരം രൂപയുടെ ഭക്ഷണസാധനങ്ങൾ വണ്ടി വിളിച്ച് സ്കൂളിലെത്തിച്ചു. ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ പണിക്കുപോയി സ്വരുക്കൂട്ടിയ പണം കൊണ്ടാണ് ബ്രഡ്, റസ്ക് ,ബണ്ണ് തുടങ്ങിയ ഭക്ഷണസാധനങ്ങൾ എത്തിച്ചത്. ക്യാമ്പിലേയ്ക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുപോകാൻ പറ്റാത്തതിനാൽ അദ്ധ്യാപകർ ധർമ്മസങ്കടത്തിലായി.
എന്നാൽ പി.ടി.എ പ്രസിഡന്റ് സിനിജ സനിലും അദ്ധ്യാപകരും ചേർന്ന് അവയെല്ലാം വിറ്റഴിച്ച് പണം സമാഹരിച്ചു. ഈ തുക ബഹു. എറണാകുളം ജില്ലാ കളക്ടറെ നേരിട്ട് ഏൽപ്പിക്കാനാണ് പി.ടി.എ യുടെ തീരുമാനം.