"പരിപാലിപ്പിക്കപ്പെടേണ്ട പരിസ്ഥിതി "എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവിതാ രചന നടത്തിയത്. ലോക പരിസ്ഥിതി ദിനത്തിൽ അരുവിക്കര ഡാം പരിസരത്ത് വച്ച് നടന്ന കവി സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
റിട്ട :ഹെഡ് മാസ്റ്ററും ഗാനരചയിതാവുമായ വെള്ളനാട് കൃഷ്ണ കുട്ടി, വാർഡ് മെമ്പർ സന്തോഷ്, ടീം ഇന്ത്യ ഡയറക്ടർ അജിത് വെള്ളനാട്, ശങ്കരമുഖം എൽബിഎസ് ഹെഡ് മാസ്റ്റർ മിനു വി. എസ്, സുനിൽ നടുക്കാട് എന്നിവർ സംസാരിച്ചു. റിട്ട: ഹെഡ് മാസ്റ്റർ വെള്ളനാട് കൃഷ്ണ കുട്ടി ഉത്ഘാടനം ചെയ്ത കവിയോഗത്തിൽ അരുവിക്കര വിൽഫ്രഡ്, ക്ളാപ്പന ഷണ്മുഖൻ ശ്രീനിവാസൻ വിതുര തുടങ്ങിയവർ കവിത ആലപിച്ചു.