തിരുവനന്തപുരം : ഉഴമലയ്ക്കൽ, കാറനാട് പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടന്ന ഇതര സംസ്ഥാനകാരനായ യുവാവിനെ മാനസികരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഒരാഴ്ച്ചയോളമായി മലവിസർജ്യവുമായി പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന സംസാര ശേക്ഷിയില്ലാത്ത ഇതര സംസ്ഥാനത്ത് കാരനായ 25 വയസു പ്രായമുള്ള ആളെ ആണ് ആര്യനാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ അൻസർ, എസ്.ഐ സുരേഷ്, എസ് പി ഒ ഷിബു സാമൂഹ്യ പ്രവർത്തകൻ അജു കെ. മധു എന്നിവർ ചേർന്ന് പേരൂക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ മാറ്റിയത്.
ഇയാളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന മലവിസർജ്യ ഗന്ധത്തെ തുടർന്ന് നാട്ടുകാരാണ് സമൂഹ്യ പ്രവർത്തകൻ അജു.കെ.മധുവിനെയും ആര്യനാട് പോലീസിനെയും അറിയിക്കുന്നത്. തുടർന്ന് യുവാവിനെ കുളിപ്പിച്ച ശേഷം വേറെ വസ്ത്രങ്ങൾ അണിയിച്ചു ആശുപത്രിയിൽ മാറ്റുകയായിരുന്നു.