വിളപ്പിൽശാല : ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗാന്ധിജി നഗർ ഭഗവതിപുരം കുതിരകുളം പ്രദീപ് വിലാസത്തിൽ പ്രകാശ് (31) ആണ് പിടിയിലായത്. ഭാര്യ ഭർത്താവായ പ്രതിയോടൊപ്പം വാടക വീട്ടിൽ താമസത്തിന് പോകാത്തയിലുള്ള വിരോധം നിമിത്തം പ്രതി യുവതിയെ മർദ്ദിക്കുകയും തടയാൻ ശ്രമിച്ച യുവതിയുടെ പിതാവ് ഉറിയാക്കോട് പൂമല മീനാഭവനിൽ ഡേവിസി(65) നെ ഇരുമ്പ് ചുറ്റിക എടുത്ത് തലയ്ക്കടിക്കുകയും, ക്രൂരമായി മർദ്ദിക്കുകയും ചെയ്തതു. മർദ്ദനത്തെ തുടർന്ന് തലയോട്ടിക്കും, വാരിയെല്ലിനും പൊട്ടലുകൾ ഉണ്ടാക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയാണുണ്ടായത്. വിളപ്പിൽശാല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.കിരൺ നാരായൺ അവറുകൾക്ക് ലഭിച്ച രഹസ്യവിവര പ്രകാരം കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബുവിൻറ മേൽനോട്ടത്തിൽ വിളപ്പിൽശാല പോലിസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ്,ബൈജു, സി.പി.ഒ മാരായ അഖിൽ, പ്രദീപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്.
പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്യുകയും, തുടർന്ന് പോലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയ പ്രതിയെ ഉപയോഗിച്ച് കുറ്റകൃത്യം ചെയ്യുവാൻ ഉപയോഗിച്ച് ഇരുമ്പ് ചുറ്റിക കണ്ടെത്തുകയും ചെയ്തു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു വരുന്നു.