തിരുവനന്തപുരം: നാവായിക്കുളം വലിയ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നാവായിക്കുളം പ്ലാച്ചിവട്ടം സ്വദേശി രഞ്ജിത്ത്(32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് അപകടം.
കുളത്തിൽ കുളിക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ യുവാവ് മുങ്ങി താഴുന്നത് കണ്ടതോടെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. പിന്നാലെ ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി രഞ്ജിത്തിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.