കാട്ടാക്കട : തലസ്ഥാനത്തെ പ്രസിദ്ധമായ സർക്കാർ സ്കൂളിലെ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മർദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിന തടവും പിഴയും വിധിച്ചത്.
13 വർഷം കഠിനതടവ് അനുഭവിക്കണം ഇതോടൊപ്പം 50,000 രൂപയും പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കിൽ പത്തുമാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം എന്ന് ജഡ്ജി എസ് രമേഷ് കുമാർ ഉത്തരവിട്ട ശിക്ഷ വിധിയിൽ പറയുന്നു.
2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷോർട്ട് ഫിലിം നിർമിക്കാൻ രൂപ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയത്. ഒപ്പം കൂട്ടുകാരികളെയും കൂട്ടിയിരുന്നു. വീട്ടിലെത്തിയപ്പോൾ കൂട്ടുകാരെ പുറത്തു നിർത്തിയ ശേഷം പെൺകുട്ടിക്ക് മദ്യം നൽകി ഉപദ്രവിക്കുക ആയിരുന്നു. കൂട്ടുകാരികൾ ബഹളം വെച്ചപ്പോൾ നാട്ടുകാർ എത്തി തടഞ്ഞ് പോലീസിലറിയിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിയർ പ്രമോദ് ഹാജരായി 25 സാക്ഷികളെ വിസ്തരിക്കുകയും 26 ഹാജരാക്കുകയും ചെയ്തു ഏറെ കോളിളക്കമുണ്ടാക്കിയ കേസ് അന്നത്തെ സി.ഐ ബിജുകുമാറാണ് അന്വേഷിച്ചത്.