പൂവച്ചൽ : കാട്ടാക്കട പൂവച്ചൽ റോഡിൽ നിയന്ത്രണം തെറ്റിയ ലോറി എതിർ ദിശയിലേക്ക് പാഞ്ഞ് മതിലും ടെലഫോൺ പോസ്റ്ററും തകർത്ത് നിന്നു. സ്റ്റീയറിംഗ് തകരാറിനെ തുടർന്ന് ആണ് നിയന്ത്രണം തെറ്റി അപകടം ഉണ്ടായത് എന്ന് ഡ്രൈവർ പറഞ്ഞു. തമിഴ്നാട്, നാമക്കൽ സ്വദേശി എം മുരുകേശൻ ഓടിച്ച ലോറിയണ് അപകടത്തിൽ പ്പെട്ടത്. ആർക്കും അപകടത്തിൽ പരിക്കില്ല.
തമിഴ്നാട്ടിൽ നിന്നും മുട്ടയുമായി കേരളത്തിലേക്ക് വിതരണത്തിനായി എത്തിയതാണ്. പുലർച്ചെ നാലുമണിയോടെ പുന്നാംകരിക്കകത്താണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഏകദേശം മുട്ടയും നഷ്ടം വന്നതായി ഇവർ പറയുന്നു.