6.75 കോടി നബാർഡ് ഫണ്ട് ഉപയോഗിച്ച് ലിപ്റ്റോടു കൂടിയാണ് ബഹു നില മന്ദിരം. തിരുവനന്തപുരം ജില്ലയിൽ തന്നെ വ്യത്യസ്തമായ രീതിയിൽ കൂടിയാണ് ഈ ബഹുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 17 ക്ലാസ് റൂമുകളും ആറ് ലാബുകളും ഈ മന്ദിരത്തിൽ അടങ്ങിയിരിക്കുന്നു.
എംഎൽഎ ഐ ബി സതീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംപി അടൂർ പ്രകാശ് മുഖ്യഅഥിതിയായി എത്തും. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ജെ സുനിത, പ്രിൻസിപ്പൽ എം എസ് രാജേഷ് പിടിഎ വൈസ് പ്രസിഡന്റ് ജി കിരൺ കുമാർ, പിടിഎ പ്രസിഡണ്ട് എ മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് കെ ആർ വി ജി ദേവി. തുടങ്ങിയവർ പങ്കെടുക്കും