വിളപ്പിൽശാല സ്വദേശി നടത്തുന്ന സ്ഥാപനം ആണ്. രാത്രി 8 മണിയോടെയാണ് സ്ഥാപനം പൂട്ടി പോയത്. പമ്പിൽ ഇന്ധനം നിറക്കാൻ എത്തിയ യുവാക്കൾ ആണ് സംഭവം ആദ്യം കാണുന്നത്. ഈ സമയം മനുഷ്യചങ്ങലയുടെ പ്രചരണ പ്രവർത്തനവുമായി നിന്നിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അഡ്വ.ശ്രീജിത്ത്, രാഹുൽ എന്നിവരുടെ സമയോജിത പ്രവർത്തനത്തെ തുടർന്ന് പെട്രോൾ പമ്പിലോക്ക് തീ പടർന്നില്ല.
ശേഷം കാട്ടാക്കടയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ പൂർമായും നിയന്ത്രണ വിധേയമാക്കി.9 55 ഓടെ ആണ് സംഭവം. തീപിടിച്ച സ്ഥാപനത്തിന് മേൽക്കൂരയോട് ചേർന്നാണ് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂര സ്ഥിതി ചെയ്യുന്നത് . ടാങ്കുകൾ ഇതിന് 10 മീറ്റർ പോലും ദൂരം ഇല്ലാത്ത അടുത്താണ് ഉള്ളത്. തീപിടുത്തം ഉണ്ടായപ്പോൾ തന്നെ പെട്രോൾ പമ്പിലെ ജീവനക്കാർ, നാട്ടുകാർ എന്നിവർ ഫയർ എസ്റ്റിങ്ഗുശർ ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. അഗ്നിരക്ഷ സേന സ്ഥാപനത്തിനു പുറത്തും അകത്തും ജലം ചീറ്റി തീ നിയന്ത്രിച്ചു. ഫ്ലക്സ് കടയിൽ 7 ലക്ഷം രൂപയുടെ പ്രിൻ്റിംഗ് മിഷ്യൻ ഉൾപ്പെടെ കത്തി നശിച്ചു പത്തു ലക്ഷത്തോളം രൂപയുടെ നഷ്ട്ടം ഉണ്ടായി.