കാട്ടാക്കട : മലയിൻകീഴ് അണപ്പാട് കുഴുമത്ത് ജയിലിൽ നിന്നും ഇറങ്ങിയ പ്രതി യുവാക്കളെ വീട്ടില്‍ കയറി വെട്ടി പരിക്കേൽപ്പിച്ചു. മോഷണം ഉൾപ്പടെ നിരവധി കേസുകളില്‍ ഉൾപ്പെട്ട തക്കുടു എന്ന അഭിക്ഷേകും ഇയാൾക്കു ഒപ്പം ഉണ്ടായിരുന്ന യുവാവും ആണ് ആക്രമണം നടത്തിയത്.
മോഷണം നടത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത വാർത്ത അരുൺ കുമാർ (38) ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തതിന്റെ വൈരാഗ്യത്തെ തുടർന്നാണ് അഭിക്ഷേക് അയൽവാസി കൂടിയായ അരുൺ കുമാറിനെ കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചത്. തുടർന്ന് അരുൺകുമാറിന്റെ ഭാര്യ അശ്വതി (27) അടുത്ത വീട്ടിൽ എത്തി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആ വീട്ടിൽ വാടകക്ക് താമസിക്കുന്ന ശ്രീനാഥ് (42) ഓടി എത്തിയപ്പോൾ ഇയാളെയും കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. അരുൺ കുമാറിന്റെ മാതാവ് ശോഭന കുമാരിയെ (65) നിലത്തു തള്ളിയിട്ടു ചവിട്ടുകയും, അശ്വതിയെ മർദ്ദിക്കുകയും ആയിരുന്നു എന്ന് ഇവർ പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു.
ഇപ്പോൾ നാലുപേരും മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിൽ ആണ്. അതെ സമയം ജയിൽ നിന്ന് ഇറങ്ങിയ ശേഷം അരുണിനെ വകവരുത്തുമെന്ന് അഭിക്ഷേക് ഭീഷണിപെടുത്തിയിരുന്നു. മുന്ന് മാസം മുമ്പ് ജ്യമ്യം ലഭിച്ച് പുറത്തെറങ്ങിയ പ്രതി ഇന്നലെ രാത്രി എട്ടു മണിയോടെ അതിക്രമിച്ച് വിട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് വെട്ടുകയായിരുന്നു. മലയിൻകീഴ് പോലീസ് കേസ് എടുത്തു അന്വേക്ഷണം അന്വേക്ഷം ആരംഭിച്ചതായി പോലീസ് പറഞ്ഞു.