ഞായറാഴ്ച ഉച്ചയോടെ ആണ് സംഭവങ്ങൾക്ക് തുടക്കം. ഞായറാഴ്ച്ച വീട്ടിൽ വന്ന ബന്ധുക്കളുടെ കാർ ഇവർ താമസിക്കുന്ന വീടിന് സമീപം പാർക്ക് ചെയ്തിരുന്നു. ഈ സമയം ഗുഡ്സ് ഓട്ടോയിൽ വന്ന അരവിന്ദ് നിറുത്താതെ ഹോൺ മുഴക്കുകയും പുറത്ത് റീന നോക്കാൻ ഇറങ്ങിയപ്പോൾ അസഭ്യം വിളിച്ചു കൊണ്ട് കാർ മാറ്റിയിടാൻ പറഞ്ഞു.
ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന റീനയുടെ ഭർത്താവ് മഹേഷ് കുമാർ കാർ മാറ്റിയിടാനായി ഇറങ്ങി വന്നപ്പോൾ ഭർത്താവിനെ പ്രകോപിതനായി അരവിന്ദ് അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് റീന മലയിൻകീഴ് പോലീസിൽ പരാതി നൽകിയ ശേഷം വീട്ടിൽ തിരികെ എത്തിയപ്പോഴാണ്. അരവിന്ദും കൂട്ടരും എത്തി കാർ അടിച്ചു തകർക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തത്.
കാർ അടിച്ച് തകർക്കുമ്പോൾ റീനയുടെ മകൾ പ്ലടുവിന് പഠിക്കുന്ന മേഘ മൊബൈലിൽ ദൃശ്യം പകർത്തുന്നതിനിടെ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന പെട്രേൾ മകളുടെ ദേഹത്ത് ഒഴിക്കുകയും രണ്ട് തവണ തീപ്പട്ടി കത്തിച്ചെറിയുകയും ചെയ്തു എന്ന് റീന പറഞ്ഞു.
ഇതിന് ശേഷം സംഘം സ്ഥലത്ത് നിന്ന് പോയി. ഉടൻ തന്നെ വീട്ടുകാർ കാറിലെ തീ കെടുത്തുകയും ശേഷം മഹേഷ് മലയിൻകീഴ് പോലീസിൽ എത്തി വീണ്ടും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മെഴിയെടുത്ത് കേസ് എടുത്തതായി പോലീസ് അറിയിച്ചു.