ഇവരുടെ ഭർത്താവ് പ്രശാന്ത് ഇപ്പൊൾ പോലീസ് കസ്റ്റഡിയിൽ ആണ്. ഇവരെ വീടിൻ്റെ ശുചി മുറിയിൽ ആണ് മരിച്ച നിലയിൽ കണ്ടത്. വിദ്യയുടെ അച്ഛനാണ് വിവരം പോലീസിൽ അറിയിച്ചത്.
മൂന്ന് മാസം മുൻപ് പണി പൂർത്തിയായ റസിഡൻസ് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സതി കുമാറിൻ്റെ വീട്ടിൻ്റെ രണ്ടാം നിലയിൽ ഒന്നര മാസമായി വാടകക്ക് താമസിക്കുകയായിരുന്നു വിദ്യയും ഭർത്താവും രണ്ടു മക്കളും. വീട്ടിൽ വിദ്യയും ഭർത്താവും ഇവരുടെ മക്കളും ഉണ്ടായിരുന്നു.
എന്നാൽ നാട്ടുകാർക്ക് ആർക്കും തന്നെ ഇവരെ കുറിച്ച് അറിയില്ല.
ഓൺലൈൻ ഭക്ഷണം വരുത്തുന്നതും ചില ബന്ധുക്കൾ വന്നു പോയതായും കണ്ടിട്ടുണ്ട് എന്നതല്ലാതെ ഇവരെ കുറിച്ച് ആർക്കും വിവരമില്ല.
വ്യാഴാഴ്ച്ച വൈകുന്നേരം മകൻ സ്കൂൾ കഴിഞ്ഞ് വന്നപ്പോൾ അമ്മ രക്തം വാർന്നു ക്ഷീണിതയായി കിടക്കുന്നത് കണ്ടതായും തുടർന്ന് വിവരം അറിഞ്ഞ് വിദ്യയുടെ അച്ഛൻ എത്തുമ്പോൾ ഭർത്താവ് പ്രശാന്ത് വിദ്യയുടെ അടുത്തിരുന്നു വിളിച്ചുണർത്താൻ ശ്രമിക്കുന്നതാണ് കണ്ടത് എന്ന് പോലീസ് പറയുന്നു.
ഇന്നലെ രാത്രി 11 മണിയോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വിദ്യയുടെ മരണം സ്ഥിരീകരിച്ച ശേഷം പിതാവ് രാത്രിയോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് പോലീസ് ഫോറൻസിക് പരിശോധന നടത്തി ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു.