കല്ലിയൂർ, കല്ലുവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന 38 വയസ്സുള്ള അരുൺ എന്ന് വിളിക്കുന്ന ശ്രീകാന്തിനെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.
വിട്ടിയംപാടുള്ള ഷിജുകുമാറിന്റെ ഹരിശ്രീ വീട്ടിലെ മുൻവശത്തുള്ള കാർ ഷെഡിൽ സൂക്ഷിച്ചിരുന്ന ഹീറോ ഹോണ്ട സ്പെണ്ടർ പ്ളസ് ഇനത്തിൽപ്പെട്ട മോട്ടോർ സൈക്കിളാണ് മോഷണം പോയത്. ഈ മാസം 15-ാം തീയതി വെളുപ്പിന് 1.00 മണിയോടെയാണ് മോട്ടോർ സൈക്കിൾ മോഷണം പോയത്. സംഭവത്തിൽ കേസേടുത്ത് അന്വേഷണം നടത്തി വന്നിരുന്ന വിളപ്പിൽശാല പോലീസ് മുൻ കളവ് കേസുകളിലെ പ്രതികളായവരെപ്പറ്റി നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് പ്രതിയെപ്പറ്റി സൂചന ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതി ബൈക്ക് സഹിതം പോലീസ് പിടിയിലാകുന്നത് .
ഇയാൾ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കളവു കേസുകളിലെ പ്രതിയാണ്. സമാനരീതിയിൽ ഇയാൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പ അവറുകൾക്ക് ലഭിച്ച രഹസ്യവിവര പ്രകാരം കാട്ടാക്കട ഡി വൈ എസ് പി ഷിബുവിന്റെ മേൽ നോട്ടത്തിൽ വിളപ്പിൽശാല ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ സുരേഷ് കുമാറിന്റെ മേൽ നോട്ടത്തിൽ എസ് ഐ ആശിഷ് ബൈജു, സി പി ഒ മാരായ പ്രദീപ്, ജയശങ്കർ, അജിത്ത്, രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ മുതൽ സഹിതം അറസ്റ്റ് ചെയ്തത്. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു