പരുത്തിപള്ളി വനം വകുപ്പ് ആസ്ഥാനത്ത് നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആർ ആർ ടീ അംഗവുമായ രോഷണി ആണ് അവധിയിൽ ആയിരുന്നിട്ടും ഭീതിയിലയിരുന്ന വീട്ടുകാർക്ക് ആശ്വാസമായി എത്തിയത്. ഒൻപതു അടിയോളം നീളമുള്ള പെരുമ്പാമ്പിന് 20 കിലോയോളം തൂക്കം ഉണ്ട്. കോഴികൂട്ടിൽ കയറിയ പാമ്പ് രണ്ടു കോഴികളെ വിഴുങ്ങുകയും മൂന്നോളം കോഴികളെ കൊന്നിടുകയും ചെയ്തു.പിടികൂടിയ പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി.