ആയിരത്തോളം ചെണ്ടുമല്ലി തൈകള്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ കൃഷി ചെയ്യും. വിവിധ വാർഡ് മെമ്പർമാരായ രാഘവലാൽ ലിജുസാമുവൽ, കുമാരദാസ്, കാർഷിക വികസന സമിതി അംഗങ്ങൾ, പൂവച്ചൽ കൃഷി ശ്രീ സെന്റർ പ്രതിനിധികൾ, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കൃഷ്ണൻ കുട്ടി നായർ, കുടുബ ശ്രീ പ്രതിനിധികൾ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഓണത്തിന് ഒരു കൊട്ട പൂവ്: പൂ കൃഷിയുമായി പൂവച്ചൽ ഗ്രാമപഞ്ചായത്ത്
പൂവച്ചൽ : ഓണത്തിന് ആവശ്യമായ പൂക്കള്‍ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൂവച്ചൽ ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി ‘ഓണത്തിന് ഒരു കൊട്ട പൂവ്’ പദ്ധതിക്ക് പൂവച്ചൽ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ടി. സനൽകുമാർ ചെണ്ടുമല്ലി തൈ നട്ട് പൂകൃഷി ഉദ്ഘാടനം ചെയ്തു.